പുൽപ്പളളിയിൽ ട്രാഫിക്ക് പരിഷ്ക്കരണം നാളെ മുതൽ.നടപ്പിലാക്കാൻ തീരുമാനിച്ച പരിഷ്കരണങ്ങൾ താഴെ:
🛺 താഴെയങ്ങാടി വേലിയമ്പം റോഡിൽ ഓട്ടോ സ്റ്റാന്റ് തൽസ്ഥിതി തുടരും
🚫 എ കെ റ്റി മില്ല് മുതല്‍ ബീവറേജിന് മുൻവശം വരെ റോഡിന് ഇരുവശത്തും പാര്‍ക്കിംഗ് അനുവദനീയമല്ല
🛵 പഴയ കെ.എസ്.ഇ.ബി ഓഫീസ് റോഡ് മുതൽ മാർക്കറ്റ് അവസാനിക്കുന്നതു വരെ 2 വീലർ പാർക്കിങ് (റോഡിന് ഇടതുവശം)
🎯 മാർക്കറ്റ് അവസാനിക്കുന്നത് മുതൽ പര്‍പ്പിള്‍ ഷോറൂം വരെ വഴിയോര കച്ചവടം (റോഡിന് ഇടതുവശം)
🚘 മെട്രോ ഇലക്ട്രിക്കല്‍സ് മുതല്‍ കദളിക്കാട്ട് മില്ല് വരെ 4 വീലര്‍ പാര്‍ക്കിംഗ്
🚘 വി കെ ലോട്ടറി മുതൽ പാലമൂല റോഡ് വരെ പ്രൈവറ്റ് 4 വിലർ പാർക്കിങ് (റോഡിനു വലതുഭാഗം)
🚍 പഴയ പഞ്ചായത്തിന് മുൻവശം ടൂറിസ്റ്റ് ടാക്സി പാർക്കിങ് റോഡിനു ഇടതുവശം
🚫 വിജയ എൽ പി സ്കൂളിനു മുൻവശം പാർക്കിങ് പാടില്ല.
🛵 ഇല്ലിക്കൽ ബേക്ക്സ് മുൻവശം മുതൽ സീബ്രാ ലൈനിനു ശേഷം വിജയ സ്കൂൾ മുൻവശം വരെ 2 വീലർ പാർക്കിങ് റോഡിനു വലതുഭാഗം
🛺 കബനി ഓഡിറ്റോറിയം മുതൽ റെയിൻബോ കൂൾബാർ മുൻവശം വരെ ഓട്ടോ സ്റ്റാന്റ് റോഡിനു ഇടതുവശം
🚙 ലാമിയ മുതൽ മിയാമിയ വരെ ലോക്കൽ ജീപ്പ് പാർക്കിങ്- 3 ജീപ്പ് റോഡിനു ഇടതുവശം
🚘 ഫാഷൻ പാർക്ക് മുതൽ സന ഫാഷൻ വരെ പ്രൈവറ്റ് 4 വിലർ പാർക്കിങ്
🚙 നക്ഷത്ര ടെക്സ്റ്റൽസ് മുതൽ നയൻസ് വരെ ടാക്സി ജീപ്പ് സ്റ്റാന്റ് പാർക്കിങ്
🛵 കാലിക്കറ്റ് വെജിറ്റബിൾസ് മുതൽ കേരള ബാങ്കിലേക്ക് പ്രവേശിക്കുന്ന റോഡ് വരെ 2 വീലർ പാർക്കിങ് (റോഡിനു വലതുവശം)
🚛 പഴശ്ശി ഫാര്‍മ്മസി മുതല്‍ ഹനുമാൻ കോവില്‍ വരെ പാര്‍ക്കിംഗ് അനുവദനീയമല്ല. ചരക്ക് കയറ്റിറക്കങ്ങള്‍ അനുവദനീയമാണ്.
🛺 സലാല മുതൽ കപ്പേള വരെ ഓട്ടോ സ്റ്റാൻഡ് റോഡിന് ഇടതുവശം
ബസ് സ്റ്റാന്റ് – താന്നിത്തെരുവ് റോഡ്
🛺 ഐശ്വര്യ ലോട്ടറി മുതൽ വാലുമ്മൽ ജ്വല്ലറി വരെ ഓട്ടോ സ്റ്റാന്റ് റോഡിനു വലതുഭാഗം
🛵 മാണിക്യം മെസ്സ് മുതല്‍ അമ്പലം റോഡ് വരെ 2 വീലര്‍ പാര്‍ക്കിംഗ്(റോഡിന് ഇടതുവശം)
🚙 കെ ആർ ട്രേഡേഴ്സ് മുതൽ ജൻ ഔഷധി മുൻവശം വരെ ലോക്കൽ ടാക്സി ജീപ്പ് പാർക്കിങ് റോഡിനു ഇടതുവശം
🛵 ജൻ ഔഷധി മുതൽ ശ്രീലക്ഷ്മി മിൽസ് വരെ 2 വീലർ പാർക്കിങ് റോഡിനു ഇടതുവശം
🚘 ഹോട്ട്ബോക്സ് മുതൽ മനു ഫാൻസി വരെ പ്രൈവറ്റ് 4 വിലർ പാർക്കിങ് റോഡിനു വലതുഭാഗം
🛻 നിലവിലെ ഗൂഡ്സ് ടാക്സി സ്റ്റാന്റ് തുടരും (സമീപം അമ്പലത്തിനു) റോഡിനു ഇടതുവശം
🚘 ഗുഡ്സ് സ്റ്റ്ന്ൻ്റിനു ശേഷം ഗ്രീൻവാലി റോഡിന് സമീപം 4 വീലര്‍ പാര്‍ക്കിംഗ് (റോഡിന് ഇടതുവശം)
🚚 ഗ്രീൻവാലി റോഡ് മുതൽ ലെക്സ് ഇൻ എതിർവശം വരെ ടിപ്പർ, ടെമ്പോ, ട്രാക്ടർ (റോഡിനു ഇടതുവശം)
🚍 ലെക്സ് ഇൻ മുതല്‍ ഗുരുമന്ദിരം വരെ ടൂറിസ്റ്റ് ബസ്, ട്രാവലർ പാർക്കിങ് (റോഡിനു ഇടതുവശം)
🚘 ഗുരുമന്ദിരത്തിന് ശേഷം സ്വകാര്യ ബസ് പാര്‍ക്കിംഗ്
🛣️പുൽപ്പള്ളി – മാനന്തവാടി റോഡ്
🛺 മരിയ ജങ്ഷൻ – ചുണ്ടക്കൊല്ലി റോഡിൽ വലതുഭാഗം ഓട്ടോ പാർക്കിങ് (3 ഓട്ടോ മാത്രം)
🚘 മരിയ junction മുതല്‍ മരിയ ഹോട്ടല്‍ എന്‍ട്രന്‍സ് വരെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദനീയമല്ല
🚘 സന്തോഷ് ഹോട്ടൽ മുതല്‍ മുസ്തഫ തട്ടുകട വരെ സ്വകാര്യ വാഹന പാര്‍ക്കിംഗ് (15 മിനിറ്റ്)
🚍 അനശ്വര ജങ്ഷൻ ബസ് സ്റ്റോപ്പ് ടൌൺ പള്ളിയുടെ സമീപത്തേക്ക് മാറ്റുന്നു.
🛺 അനശ്വര ജങ്ഷൻ മുതൽ ആനപ്പാറ റോഡിൽ വിക്ടറി ഹാർഡ് വെയർ വരെ ഓട്ടോ സ്റ്റാന്റ് (റോഡിനു വലതുവശം)
🛺 ആനപ്പാറ റോഡിലെ ഗുഡ്സ് ഓട്ടോ സ്റ്റാന്റ് തൽസ്ഥിതി തുടരുന്നു
🚘 ഓട് ഗോഡൌൺ മുതൽ എ എം മോട്ടോർസ് വരെ പ്രൈവറ്റ് 4 വീലർ പാർക്കിങ്
🛵 വയനാട് വെജിറ്റബിള്‍സ് മുതല്‍ ഇടുകുഴി ബില്‍ഡിംഗ് വരെ 2 വീലര്‍ പാര്‍ക്കിംഗ്
🛵 വിമലാ മേരി – 2 വീലർ പാർക്കിങ്
🛣️ പുൽപ്പള്ളി – പെരിക്കല്ലൂർ റോഡ്
🚍 കുന്നത്ത് ബില്‍ഡിംഗിന് മുൻവശം ബസ് സ്റ്റോപ്പ്
🛺 പ്രസ്റ്റിജിനു ശേഷം ടാക്സി സ്റ്റാന്റ് (3 വാഹനം)
🚙 ശ്രീഷ ആശുപത്രിയ്ക്ക് മുൻവശം ആശുപത്രിയിലേക്ക് വരുന്ന വാഹന പാർക്കിങ്
🚘 പോലീസ് ക്വാട്ടേർസ് മുതൽ പഴയ ഹോസ്പിറ്റൽ മുൻവശം വരെ പ്രൈവറ്റ് 4 വിലർ പാർക്കിങ്
🚑 പഴയ അശുപത്രിയുടെ മുൻവശം ആംബുലൻസ് പാർക്കിങ് (റോഡിന് ഇടതുഭാഗം)
🚫 അനശ്വര ജങ്ഷൻ മുതൽ പോലീസ് സ്റ്റേഷൻ മുൻവശം വരെ പാർക്കിങ് പാടില്ല റോഡിന് വലതുഭാഗം
🎙️ മറ്റ് തീരുമാനങ്ങൾ
🎯 വ്യാപാര സ്ഥാപനങ്ങളിലെ ലോഡ് ഇറക്കുന്നതിന് സ്കൂൾ സമയത്ത് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു.
🎯 രാവിലെ 09:00 മുതൽ 10:00 വരെ
🎯 വൈകിട്ട് 03:30 മുതൽ 04:30 വരെ(സ്കൂള്‍ സമയം)
🎯 പഞ്ചായത്ത് ഏർപ്പെടുത്തിയ ഹാൾട്ടിങ് സ്റ്റിക്കർ ഇല്ലാതെ ടൌണിൽ സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പോലീസിന് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
🎯 ഇലക്ട്രിക്ക് ഓട്ടോകൾക്ക് പഞ്ചായത്ത് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനും. പുതിയ ഇ-ഓട്ടോ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
🚫 ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസിൽ ബിൽഡിംഗ് വില്ലേജ് മാർക്കറ്റ് കോൺക്രീറ്റ് റോഡ് കഴിഞ്ഞ് ബിവറേജ് കെട്ടിടം വരെ സ്വകാര്യ വാഹന പാർക്കിംഗ്
🛺 നിലവിൽ ഓട്ടോ പെർമിറ്റുള്ള വ്യക്തികൾ, പെർമിറ്റ് റദ്ദാക്കുന്ന മുറക്ക് ഇലക്ട്രിക്ക് ഓട്ടോ രജിസ്ട്രേഷൻ നമ്പർ അനുവദിക്കുന്നതിന് തീരുമാനിച്ചു. മേൽ രജിസ്ട്രേഷൻ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയും തീരുമാനിച്ചു.
പുൽപ്പള്ളി ടൌണിലെ ഓട്ടോ സ്റ്റാൻഡുകൾ
🛺 താഴെ അങ്ങാടി
🛺 ബെറ്റർ
🛺 ജിവിഎൻ
🛺 ആനപ്പാറ
🛺 ബസ് സ്റ്റാൻഡ്
🛺 മരിയ (3 ഓട്ടോ)
🛺 117
📢 അംഗീകൃതമല്ലാത്ത ടൌണിലെ വഴിയോര കച്ചവടവും വാഹനങ്ങൾ നിർത്തിയിട്ടുള്ള കച്ചവടവും നിരോധിക്കുന്നതിന് തീരുമാനിച്ചു.
🚍 ബസ്സുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനും പുറപ്പെടുന്നതിനും സമയക്രമം പാലിക്കുന്നതിനും നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.
🎯 ടൌൺ ശുചീകരണവുമായി ബന്ധപ്പെട്ട് ‘തുപ്പരുത്’ എന്ന ബോർഡ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
🎯 പേ ആന്റ് പാർക്കിംഗിന് അപേക്ഷ ക്ഷണിക്കുന്നതിന് തീരുമാനിച്ചു.
