ഗൂഡല്ലൂർ:മുതുമല കടുവാസങ്കേതത്തിന്റെ ഭാഗമായ തെപ്പക്കാട് വനത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടത്തി. വനപാലകർ നടത്തിയ പരിശോധനയിലാണ് ഒമ്പത് വയസ്സോളം പ്രായമുള്ള ആൺപുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി
