ഇ ചലാന്‍ പിഴത്തുകയില്‍ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50 ശതമാനം ഇളവ് നല്‍കി ഇ ചലാന്‍ ആംനസ്റ്റി പദ്ധതി. മാര്‍ച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകള്‍ പകുതി തുക അടച്ച് തീര്‍പ്പാക്കാന്‍ അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ജനുവരി 31ന് അവസാനിക്കും.

മോട്ടോര്‍ വാഹന വകുപ്പും പോലീസും ചുമത്തിയ ഇ ചലാന്‍ പിഴകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോര്‍ വാഹന നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ കേസുകള്‍ക്ക് മാത്രമാണ് ഇളവ് എന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!