ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു; സ്‌പെയിനില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം 

ടെനെരിഫെ (സ്‌പെയിന്‍) | സ്‌പെയിനില്‍ മത്സരത്തിനിടെ പരുക്കേറ്റ ഫുട്‌ബോള്‍ താരം അന്തരിച്ചു. ‘ടെനെരിഫെ’ ക്ലബിന്റെ സ്‌ട്രൈക്കര്‍ ജീസസ് ഡി മിഗുവല്‍ (30) ക്ക് ദാരുണമായ അന്ത്യം സംഭവിച്ചത്. എഫ് സി അന്‍ഡോറക്കെതിരായ സെക്കന്‍ഡ് ഡിവിഷന്‍ മത്സരത്തിനിടെ ഗോള്‍കീപ്പര്‍ ജീസസ് ഓവോനോയുമായി കൂട്ടിയിടിച്ച് മിഗുവലിന് തലയിലും നെഞ്ചിലും പരുക്കേല്‍ക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ഇടപെട്ടതിന് ഗോള്‍കീപ്പര്‍ ഓവോനോയെ മത്സരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മിഗുവലിന് പരുക്കേറ്റത്. ഇന്നലെ രാവിലെ ആരോഗ്യനില വഷളാവുകയും അന്താരാഷ്ട്ര സമയം രാവിലെ ഏഴിന് മരണം സംഭവിക്കുകയുമായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണോ എന്ന സംശയത്തില്‍ സ്പാനിഷ് പോലീസ് അന്വേഷണം ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!