മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; 100 ശതമാനവും കടന്ന് യാത്രാത്തിരക്ക്!

രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം.ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രാത്തിരക്കുള്ള റൂട്ടെന്ന ചരിത്ര നേട്ടം സ്വന്തമാക്കി തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്. റെയിൽവേ ബോർഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 189.35 ശതമാനം ഒക്യുപൻസി നിരക്ക് രേഖപ്പെടുത്തിയാണ് ഈ സർവീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഒരു ട്രെയിനിൽ ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ സഞ്ചരിക്കുമ്പോഴാണ് ഒക്യുപൻസി നിരക്ക് 100% വും കടക്കുന്നത്. യാത്രയുടെ ആരംഭ സ്റ്റേഷനിൽ നിന്ന് അവസാന സ്റ്റേഷൻ വരെ പൂർണ്ണമായി സഞ്ചരിക്കുന്നവർക്ക് പുറമെ, ഇടയിലുള്ള സ്റ്റേഷനുകളിൽ നിന്ന് ഇറങ്ങുകയും പുതിയ യാത്രക്കാർ കയറുകയും (S ചെയ്യുന്നതാണ് നിരക്ക് 189.35 ശതമാനത്തിൽ എത്തിനിൽക്കാൻ കാരണം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!