മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി:മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. പ്രതിപട്ടികയിൽ പുറത്തുള്ളയാളാണ് ഇയാൾ. പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പിടിയിലായ സിന്ധുവും ബിലാൽ എന്ന ശ്രീകുമാറും തമ്മിൽ അടുത്ത ബന്ധമെന്ന് പൊലീസ്. യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിൽ ബിലാലിന് നിർണ്ണായക റോളെന്ന് പൊലീസ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 4 ആയി.

 

കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചു നൽകി. സിന്ധു മറ്റ് പ്രതികൾക്ക് പണം നൽകിയതിന് തെളിവുണ്ടെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *