വൈത്തിരിയിൽ എം.ഡി.എം.എ. പിടികൂടിയ കേസ്; യുവ ഡോക്ടർ അറസ്റ്റിൽ

വൈത്തിരി : കഴിഞ്ഞ മാസം 22-ാം തീയ്യതി ലക്കിടിയിൽ നിന്ന് 8.520 ഗ്രാം പിടികൂടിയ കേസിലാണ് യുവ ഡോക്ടറെ വൈത്തിരി പൊലീസ് അറസ്‌റ്റ് ചെയ്തത്. അറസ്റ്റിലായ മലപ്പുറം മൊറയൂർ സ്വദേശി കെ മുഹമ്മദ് ഫാബിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനാണ്.

 

നേരത്തെ പിടിയിലായ പ്രതികളിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇവർ ലഹരി എത്തിച്ചത് പിടിയിലായ ഡോക്ടർക്ക് കൈമാറാൻ വേണ്ടിയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!