രാജ്യമെമ്പാടും ദീപാവലി ആഘോഷത്തിൽ; ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ; ആഘോഷങ്ങളിൽ പങ്കുചേർന്ന് ലോക നേതാക്കളും.

രാജ്യമെമ്പാടും ദീപാവലി ആഘോഷത്തില്‍. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ദീപാവലി ആശംസകൾ നേർന്നു. തിന്മയ്ക്കുമേൽ നന്മയുടെ വിജയമാണ് ദീപാവലി അടയാളപ്പെടുത്തുന്നതെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷിച്ചും ഐക്യത്തോടെ ജീവിച്ചും വികസിത ഭാരതനിർമാണത്തിൽ യുവാക്കൾ പങ്കാളികളാകണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.

ഇരുട്ടിനെ അതിജീവിക്കാനുള്ള നിശ്ചയദാർഢ്യമാണ് ദീപങ്ങളുടെ ഉത്സവം പ്രതിഫലിപ്പിക്കുന്നതെന്ന് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും രാജ്യത്തിന്റെ ധീരസൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!