അരിവില വീണ്ടും കുതിക്കുന്നു; താളംതെറ്റി അടുക്കള ബജറ്റ്

ബത്തേരി  :നിത്യജീവിതച്ചെലവുകളുടെ വര്‍ധനയില്‍ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി അരിവിലയും കുതിക്കുന്നു. മട്ട, ജയ, പൊന്നി, സുലേഖ, കുറുവ തുടങ്ങിയ അരിയിനങ്ങള്‍ക്കെല്ലാം വില ഉയര്‍ന്നതോടെ കുടുംബങ്ങളുടെ അടുക്കള ബജറ്റ് താളംതെറ്റി. ഈ വര്‍ഷം വിവിധ ഘട്ടങ്ങളിലായി കിലോഗ്രാമിന് അഞ്ചു മുതല്‍ 15 രൂപ വരെയാണ് വില വര്‍ധിച്ചത്. ഓണക്കാലത്ത് തുടങ്ങിയ വിലക്കയറ്റത്തിന് ഇപ്പോഴും ശമനമില്ല. അരി വാങ്ങാന്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടിവരുന്നത് സാധാരണ കുടുംബങ്ങളുടെ സാമ്പത്തികപ്രയാസം വര്‍ധിപ്പിക്കുകയാണ്.

സംസ്ഥാനത്ത് നിലവിലെ കണക്കുപ്രകാരം മട്ട അരിയുടെ ശരാശരി ചില്ലറവില കിലോഗ്രാമിന് 56.36 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 51.50 രൂപയായിരുന്നു. ആന്ധ്ര വെള്ളക്ക് 49.62 രൂപയും ചമ്പ അരിക്ക് 56 രൂപയുമാണ് ശരാശരി ചില്ലറവില. പാലക്കാടന്‍ ജയ അരിയുടെ വിലയും കിലോഗ്രാമിന് 53.50 രൂപയിലെത്തി. പ്രധാന അരിയിനങ്ങളുടെയെല്ലാം വില 50 രൂപ പിന്നിട്ടതോടെ കുറഞ്ഞ വിലയിലുള്ള അരി തേടേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!