കൽപ്പറ്റ എസ് പി ഓഫീസിനടുത്ത് മതിലിടിഞ്ഞു അപകടം; രണ്ടു പേർക്ക് പരിക്ക്

കല്പറ്റ: കല്പറ്റ എസ്‌പി (SP) ഓഫീസിന് സമീപം നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടം. കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നതിനിടെ സംരക്ഷണ മതിൽ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയത്.

അരയുടെ താഴ്ഭാഗം മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് പേരെയും കല്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ട് പേരെയും കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർ ചികിത്സകൾ നൽകിവരുന്നു അപകടത്തിൽ പരിക്കേറ്റവർ വൈത്തിരി സ്വദേശിയും ഒരാൾ ജാർഖണ്ഡ് സ്വദേശിയും എന്നാണ് അറിയാൻ കഴിഞ്ഞത് .

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!