അമ്പലവയല്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് കർണാടകയിൽ പൊലീസ് പിടിയിൽ. ചുള്ളിയോട് ആനപ്പാറ ഒറ്റപ്ലാക്കില്‍ വീട്ടില്‍ ഒ.എസ്. ലെനിന്‍ (27) ആണ് അമ്പലവയല്‍ പോലീസിന്റെ പിടിയിലായത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പ്രതി തന്നെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. എന്നാൽ പിന്നീട് യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതി വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും തുടർന്ന് ഒളിവില്‍ പോവുകയുമായിരുന്നു. കേരളം വിട്ട് കർണാടകയിലേക്ക് കടന്ന ഇയാൾ അവിടെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കർണാടകയിലെ നഞ്ചന്‍കോട് വെച്ചാണ് പോലീസ് പ്രതിയെ വളഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തത്.
അമ്പലവയല്‍ സർക്കിൾ ഇൻസ്‌പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ അമ്പലവയൽ എസ്.എച്ച്.ഓ. ജെസ്‌വിൻ ജോയ്, സി.യു. മുഹമ്മദ് അന്‍സാരി, പി.എം. ഹര്‍ഷാദ്, കെ.കെ. അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു
