നിതീഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ (Ramayana) ആഗോള ബോക്സോഫീസിൽ ചരിത്രനേട്ടത്തിലേക്ക്. റിലീസ് ചെയ്ത് എട്ടാം ദിവസം തന്നെ ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ നിന്ന് ചിത്രം 1,000 കോടി രൂപ ക്ലബ്ബിൽ ഇടംനേടി. ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ ചിത്രമായി ‘രാമായണം’ മാറിയിരിക്കുകയാണ്. ദംഗൽ, ബാഹുബലി 2, പുഷ്പ 2, ധുരന്ധർ 2 തുടങ്ങിയ വൻ ഹിറ്റ് ചിത്രങ്ങളുടെ നിരയിലേക്കാണ് രാമായണത്തിന്റെ ഈ കടന്നുവരവ്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡി.എൻ.ഇ.ജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ആദ്യ ഭാഗം നവംബർ 5-നാണ് തിയേറ്ററുകളിലെത്തിയത്. പ്രമുഖ ട്രേഡ് വെബ്സൈറ്റായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം എട്ട് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 1,033.55 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 675.05 കോടി രൂപയും വിദേശ മാർക്കറ്റുകളിൽ നിന്ന് 358.50 കോടി രൂപയും ലഭിച്ചു. ദീപാവലി അവധി ദിവസങ്ങളുടെ നീണ്ട വാരാന്ത്യവും ഇന്ത്യയിലും വിദേശത്തും സിനിമയ്ക്ക് ലഭിച്ച വൻ സ്വീകാര്യതയുമാണ് ഇത്രയും വേഗത്തിൽ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.
