ദേശീയപാത 66ല്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്‌തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്‌.

ദേശീയപാത 66ല്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്‌തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്‌.എക്‌സിറ്റ്‌ പോയിന്റിലൂടെ ഹൈവേയിലേക്ക്‌ പ്രവേശിക്കുകയും എന്‍ട്രി പോയിന്റിലൂടെ പുറത്തുകടക്കുകയും ചെയ്‌ത 22 വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്ാന്‍ ബയന്ധപ്പെട്ട ലൈസന്‍സ്‌ അതോറിറ്റിക്ക്‌ ശുപാര്‍ശ ചെയ്‌തു. നിയമലംഘകരുടെ പട്ടികയില്‍ ഡോക്‌ടറും കോഴിക്കോട്‌ ഗുരുവായൂര്‍ റൂട്ടിലോടുന്ന ദീര്‍ഘദൂര ബസ്‌ ഡ്രൈവറും ഉള്‍പ്പെടുന്നു.

ദേശീയപാതയിലെ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡ്‌ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ല ആര്‍.ടി.ഒ. ബി. ഷഫീക്കിന്റെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ്‌ ആരംഭിച്ച 24 മണിക്കൂര്‍ പെട്രോളിങ്ങിന്റെ ഭാഗമായാണ്‌ നടപടി. ഈ മാസം ഒന്ന്‌ മുതല്‍ രാമനാട്ടുകര മുതല്‍ കാപ്പിരിക്കാട്‌ വരെയുള്ള ദേശീയപാതയില്‍ രാപ്പകല്‍ പരിശോധന തുടരുകയാണ്‌.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!