വയനാട്ടിലെ കർഷകനായ ശ്രീ NK . ബാബുവിന് ICAR പ്ലാൻ്റ് ജീനോം സേവ്യർ പുരസ്‌ക്കാരം ലഭിച്ചു.

വയനാട്ടിൽ വിവിധയിനം കിഴങ്ങുവർഗ്ഗ വിളകൾ സംരക്ഷിക്കുന്ന കർഷകനായ ശ്രീ ബാബു എൻ.കെ.ക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്സ് അതോറിറ്റി ( PPV & FRA) അഭിമാനകരമായ പ്ലാന്റ് ജീനോം സേവ്യർ അവാർഡ് നൽകി ആദരിച്ചു.

നാല് ഏക്കർ കൃഷിയിടത്തിൽ 24 ഇനം ചേനകൾ, 11 കിഴങ്ങുവർഗ്ഗ വിളകൾ, 9 ഇനത്തിൽപ്പെട്ട ചേമ്പുകൾ , 39 ഇനം വാഴകൾ, മറ്റ് നിരവധി തദ്ദേശീയ വിളകൾ എന്നിവയുൾപ്പെടെ പരമ്പരാഗത വിള ഇനങ്ങളുടെ അസാധാരണമായ വൈവിധ്യം സമർപ്പണത്തോടെ സംരക്ഷിച്ച തിനാണ് പ്ലാൻ്റ് ജീനോം സേവ്യർ പുരസ്ക്കാരത്തിന് അർഹനായത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!