മസ്‌കത്തില്‍ പൊലീസ് വേഷത്തിലെത്തി 18,000 ഒമാനി റിയാല്‍ കവര്‍ന്ന കേസ്; മൂന്ന് പ്രവാസികള്‍ പിടിയില്‍

മസ്‌കത്ത്:പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ ഏഷ്യൻ സ്വദേശിയായ പ്രവാസിയെ തടഞ്ഞുനിർത്തി 18,000 ഒമാനി റിയാല്‍ കവർന്ന കേസില്‍ മൂന്ന് പ്രതികളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു പ്രതികള്‍ പണം തട്ടിയെടുത്തത്. വഴിയില്‍ വെച്ച്‌ പ്രവാസിയെ തടഞ്ഞുനിർത്തിയ പ്രതികള്‍ തങ്ങള്‍ നിയമപാലകരാണെന്ന് പരിചയപ്പെടുത്തുകയും ഔദ്യോഗിക രേഖകള്‍ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന 18,000 റിയാല്‍ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.

 

മസ്‌കത്ത് ഗവർണറേറ്റ് പൊലീസും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇതില്‍ രണ്ടുപേരെ ഒമാനില്‍ നിന്ന് തന്നെ പിടികൂടി. കൃത്യത്തിന് പിന്നാലെ രാജ്യം വിട്ട മൂന്നാമത്തെ പ്രതിയെ വിദേശരാജ്യത്ത് നിന്നാണ് നാട്ടിലെത്തിച്ച്‌ അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പ്രതികളും ഒരേ ഏഷ്യൻ രാജ്യക്കാരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങളോ ഏത് രാജ്യക്കാരാണെന്നോ വെളിപ്പെടുത്തിയിട്ടില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!