വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ 15കാരിയുമായി അടുപ്പം,പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; പോക്സോ കേസിൽ ദമ്പതികൾ അറസ്റ്റിൽ!

തൃശൂർ: സോഷ്യൽ മീഡിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്തെന്ന ഞെട്ടിക്കുന്ന പരാതിയിൽ കൊടുങ്ങല്ലൂരിൽ ദമ്പതികൾ അറസ്റ്റിൽ. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ 15കാരിയുമായി അടുപ്പം സ്ഥാപിച്ച് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പൊലീസ് നടപടി. ഭർത്താവിനെയും ഭാര്യയെയും പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.

 

അഴീക്കോട് സ്വദേശികളായ മുഹ്സിൻ (32), ഭാര്യ ധനലക്ഷ്മി (22) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ചാണ് മുഹ്സിൻ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണ് പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചതെന്നാണ് കേസ്.

 

ദമ്പതികൾ പെൺകുട്ടിയുടെ മുന്നിൽ ലൈംഗികപ്രവൃത്തികളിൽ ഏർപ്പെട്ടതായും പിന്നീട് മുഹ്സിൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!