പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവിന് ജീവിതാവസാനം വരെ ട്രിപ്പിൾ ജീവപര്യന്തം

പൊന്നാനി: മലപ്പുറം പൊന്നാനി  മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് ജീവിതാവസാനം വരെയുള്ള ട്രിപ്പിൾ ജീവപര്യന്തം തടവിനും 3 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചു. ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനിൽ റജിസ്‌റ്റർ ചെയ്ത കേസിലാണു നടപടി. 2017 മാർച്ച് മുതൽ 3 മാസം പലതവണ മകളെ പീഡിപ്പിച്ചുവെന്നും ഗർഭിണിയാക്കിയെന്നുമാണു കേസ്. പിഴയടച്ചില്ലെങ്കിൽ 5 വർഷം അധിക കഠിനതടവും വിധിച്ചു.

ചങ്ങരംകുളം എസ്ഐയായിരുന്ന കെ.പി.മനേഷ് ആണ് കേസ് റജിസ്റ്റർ ചെയ്തത്. പൊന്നാനി സിഐ സണ്ണി ചാക്കോ, പിന്നീട് ചങ്ങരംകുളം എസ്എച്ച്ഒ ആയ ബഷീർ ചിറയ്ക്കൽ, എഎസ്ഐമാരായ മേരി മെറ്റിൽഡ, ആലമ്മ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ.സുഗുണ, പി.സ്വപ്ന, പരമേശ്വരത് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ ലെയ്സൺ വിഭാഗത്തിലെ അസിസ്‌റ്റന്റ് സബ് ഇൻസ്പെക്ടർ എം.സി.പ്രീത പ്രോസിക്യൂഷനെ സഹായിച്ചു. സ്പെഷൽ കോടതിചിറയ്ക്കൽ വിചാരണ പൂർത്തിയാക്കിയ കേസിൽ സ്പെഷൽ കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!