കുറുമ്പാലക്കോട്ട:വിനോദ സഞ്ചാര കേന്ദ്രമായ കുറുമ്പാലയിൽ ഭീതി പടർത്തിയ ഭീമൻ പെരുമ്പാമ്പിനെ യുവാക്കൾ പിടികൂടി വനംവകുപ്പിന് കൈമാറി ഒരുമാസത്തോളമായി നാടിനെ ഭീതിയിലാഴ്ത്തി രാത്രി കാലങ്ങളിൽ റോഡുകളിൽ പാമ്പിനെ കാണുകയായിരുന്നു. പ്രദേശത്തെ യുവാക്കളായ കെ ജവാദ് അബുപുല്ലമ്പി, തൽഹത്, അഷ്‌ക്കർ , റാഫി , ഗഫൂർ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. ഏറെ നാളുകളായി പ്രദേശത്തു പെരുമ്പാമ്പുകളുടെ സാനിധ്യം കൂടുതലായി കണ്ട് വരുന്നുണ്ട്.ഇതിന് മുമ്പും ഈ പ്രദേശത്തു നിന്ന് പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്…..
കുറുമ്പാലയിൽ ഭീതി പടർത്തിയ ഭീമൻ പെരുമ്പാമ്പിനെ യുവാക്കൾ പിടികൂടി വനംവകുപ്പിന് കൈമാറി
