കേരളത്തിൽ ഇലക്ട്രിക്ക് വാഹന രെജിസ്ട്രേഷൻ കുതിക്കുന്നു

സംസ്ഥാനത്തെ ഇലക്ട്രിക്ക് വാഹന രെജിസ്ട്രേഷൻ മൊത്തം വാഹന രജിസ്ട്രെഷന്റെ 14.07% ആയി ഉയർന്നു. ഈ വർഷം സെപ്റ്റംബർ വരെ 1,18,238 ഇലക്ട്രിക്ക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.  ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത് ആകെ വാഹനങ്ങൾ 8.39 ലക്ഷമാണ്. രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക്ക് വാഹനങ്ങളിൽ ഏറെയും ഇരുചക്ര വാഹനങ്ങളാണ് 87,019

ഈ വർഷം ഇതുവരെ 20,027 ഇലക്ട്രിക്ക് കാറുകളും 9261 ഇലക്ട്രിക്ക് ഓട്ടോകളും രജിസ്റ്റർ ചെയ്തു. 2025 ൽ മൊത്തം രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 12.06% ആയിരുന്നു ഇലക്ട്രിക്ക് വാഹനങ്ങൾ. 2022 മുതൽ സംസ്ഥാനത്തെ ഇലക്ട്രിക്ക് വാഹനങ്ങളുടെ രെജിസ്ട്രേഷൻ ഗണ്യമായി ഉയർന്ന് വരികയാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!