പനമരം:കൈപ്പാട്ടുകുന്ന് ചരക്കുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു . കൂളിവയൽ സ്വദേശി സലിം കാളിയാർ (52) ആണ് അപകടത്തിൽ മരിച്ചത്.
ലോഡുമായി പോകുന്ന മഹീന്ദ്ര പിക്കപ്പ് വാൻ കൈപ്പാട്ടുകുന്ന് ഭാഗത്തുവെച്ച് നിയന്ത്രണം വിടുകയും, തുടർന്ന് റോഡരികിലെ താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടവിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സലീമിന്റെ ജീവൻ രക്ഷിക്കാനായില്ല.ഇന്ന് വൈകിട്ട് 4.30ഓടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ: ഹസീന. മക്കൾ: അസീബ്, റാനിയ, അൻഷിദ് അനി
