പാചകത്തിനായി വാങ്ങിയ തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ കല്ലുകൾ ;തൂക്കം കൂട്ടാൻ തേങ്ങയ്ക്കുള്ളിൽ കല്ലുതിരുകി തട്ടിപ്പ്

തിരുവമ്പാടി: കന്റീനിൽ പാചകത്തിനായി വാങ്ങിയ തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ കല്ലുകൾ കണ്ടെത്തി. തേങ്ങയുടെ കണ്ണ് ഭാഗം തുരന്ന് വെള്ളം കളഞ്ഞ് തൂക്കം കൂട്ടാനാണ് കല്ലുകൾ നിറച്ചത്. പുറമെ നിന്ന് നോക്കിയാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്.തിരുവമ്പാടി ∙ കന്റീനിൽ ഭക്ഷണം ഒരുക്കാൻ തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ കല്ലുകൾ കണ്ട് അമ്പരന്ന് പാചകക്കാരൻ. തേങ്ങ വിശദമായി പരിശോധിച്ചപ്പോൾ തെളിഞ്ഞത് തൂക്കം കൂട്ടാനുള്ള പുത്തൻ തട്ടിപ്പ് രീതി.

തിരുവമ്പാടിയിലെ ഒരു കടയിൽ നിന്നു വാങ്ങിയ തേങ്ങ പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ നിറയെ ചെറിയ കല്ലുകൾ കണ്ടത്. സൂക്ഷ്മ പരിശോധനയിൽ ആണ് തട്ടിപ്പ് കണ്ടെത്തിയത്. തേങ്ങയുടെ ‘കണ്ണ്’ ഭാഗം വിദഗ്ധമായി തുരന്ന് ഉള്ളിലെ വെള്ളം കളഞ്ഞ ശേഷം, അതിലൂടെ ചെറിയ കല്ലുകൾ ഉള്ളിലേക്കു നിറയ്ക്കുകയായിരുന്നു. തേങ്ങയ്ക്ക് കൂടുതൽ തൂക്കം ലഭിക്കുന്നതിനായി ആരോ ചെയ്ത തട്ടിപ്പാണ് ഇത്. തേങ്ങയുടെ പുറംഭാഗം നോക്കിയാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ഇത് ചെയ്തിരുന്നത്. തേങ്ങ വാങ്ങുമ്പോൾ ഇതിന്റെ കണ്ണിന്റെ ഭാഗത്ത് അസ്വാഭാവികമായ ദ്വാരങ്ങളോ അടയാളങ്ങളോ ഉണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന അവസ്ഥയായി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!