നാല് ലിറ്റർ വ്യാജമദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

കണിയാമ്പറ്റ: നാല് ലിറ്റർ വ്യാജമദ്യവുമായി ഒരാളെ വയനാട് എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ പുതൂർ ഭാഗം മോർക്കാലായിൽ വീട്ടിൽ ജോയി (61) ആണ് അറസ്റ്റിലായത്. കാര്യമ്പാടി-കേണിച്ചിറ റോഡിൽ കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.കേസിൽ രണ്ടാം പ്രതിയായ കാര്യമ്പാടി കല്ലായി വീട്ടിൽ റഫീഖ് എന്ന റഫിയുദ്ദീനെ (42) അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

 

വയനാട് എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ചാൾസ് കുട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ രഘു.വി, രഘു.എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ.കെ, സുരേഷ്.എം, വജീഷ് കുമാർ വി.പി, ധന്വന്ത് കെ.ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജിന എൻ.എസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!