കൽപ്പറ്റ സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയിലയിൽ കണ്ട ഹാന്‍ഡ് ബാഗില്‍ എം.ഡി.എം.എ; യുവാവ് പിടിയില്‍

കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ഹാന്‍ഡ് ബാഗില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ. ബാഗ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട്, കുറ്റ്യാടി, തളിയില്‍, ചെറുവേരി വീട്ടില്‍ മുഹമ്മദ് ഇജാസ് ബഷീര്‍(28) നെയാണ് പിടികൂടിയത്. ഇയാള്‍ ഉപേക്ഷിച്ച ഹാന്‍ഡ് ബാഗില്‍ നിന്ന് 0.42 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇയാൾക്കെതിരെ തൊണ്ടർനാട്, കുറ്റ്യാടി സ്റ്റേഷനുകളിൽ ലഹരി കേസുകളുണ്ട്.

2026 ഒക്‌ടോബര്‍ രണ്ടിന് രാത്രിയോടെയാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹാന്‍ഡ് ബാഗ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. തുടരന്വേഷണത്തില്‍ ഇജാസ് ബഷീറിനെ നവംബര്‍ 24ന് എസ്.ഐമാരായ സന്തോഷ്‌കുമാര്‍, രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!