എം പോക്സ് ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണം; വിദേശത്ത് നിന്നെത്തുന്നവർക്ക് കർശനമായ നിർദ്ദേശങ്ങൾ

കേരളത്തിൽ എം പോക്സ് (മങ്കി പോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

 

വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. ഏതെങ്കിലും രോഗലക്ഷണം ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

 

പല രാജ്യങ്ങളിലും എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സർക്കാർ നിദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എയര്‍പോര്‍ട്ടുകളിലും പരിശോധന ശക്തമാക്കിയിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *