കൽപ്പറ്റ: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സബ്ജൂനിയർ ഗേൾസ് സംസ്ഥാനതല വോളിബോൾ ടൂർണ്ണമെന്റിൽ വയനാട് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന് സെറ്റുകൾക്ക് ഫൈനലിൽ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ ബ്രിയന്ന മരിയ ജോർജ്ജിൻ്റെ കീഴിലുള്ള ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വി എം അശോകനാണ് ടീമിന്റെ പരിശീലകൻ.