ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ. അടുത്ത 30 ദിവസത്തേക്ക് ഹോർമുസ് കടലിടുക്ക് പൂർണമായും ഇറാന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കൻ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്നും അരഗ്ചി. യുദ്ധക്കുറ്റങ്ങൾക്ക് അമേരിക്കൻ, ഇസ്രായേൽ നേതാക്കളെ വിചാരണ ചെയ്യണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചു.
പശ്ചിമേഷ്യയിൽ വീണ്ടും പോർമുഖം തുറന്ന് അമേരിക്കയും ഇറാനും. വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതിന് തിരിച്ചടിയായി ബഹ്റൈനിലേയും കുവൈത്തിലേയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചു. ഇറാനെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.

