ഫിഫ ലോകകപ്പ് ഫുട്ബോൾ ഇനി നോക്കൗട്ട് അട്ടിമറകൾ പ്രതീക്ഷിക്കാമോ?

ഫിഫ ലോകകപ്പ് ഫുട്ബോൾ ഇനി നോക്കൗട്ട് ആവേശത്തിലേക്ക്. റൗണ്ട് ഓഫ് തേർട്ടിടുവിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്ക, കാനഡയെ നേരിടും. നാളെ രാത്രി പത്തര്യ്ക്ക് ബ്രസീലിന് എതിരാളികൾ ഏഷ്യൻ കരുത്തരായ ജപ്പാൻ. മികച്ച ഫോമിലുള്ള ബ്രസീലിന് ബ്ലൂ സമുറായികളുടെ വെല്ലുവിളി കടക്കാൻ കഴിയുമോന്നാണ് ആരാധാകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. റൗണ്ട് ഓഫ് 32വിൽ പോർച്ചുഗലിന് എതിരാളികൾ ക്രൊയേഷ്യ.

 

ഗ്രൂപ്പ് എയിൽ നിന്ന് മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ഗ്രൂപ്പ് ബിയിൽ നിന്ന് സ്വിറ്റ്‌സർലൻഡ്, കാനഡ, ബോസ്‌നിയ, ഗ്രൂപ്പ് സിയിൽ നിന്ന് ബ്രസീൽ, മൊറോക്കോ, ഗ്രൂപ്പ് ഡിയിൽ നിന്ന് യുഎസ്എ, ഓസ്‌ട്രേലിയ, പാരഗ്വായ്, ഗ്രൂപ്പ് ഇയിൽ നിന്ന് ജർമനി, ഐവറി കോസ്റ്റ്, എക്വഡോർ, ഗ്രൂപ്പ് എഫിൽ നിന്ന് നെതർലൻഡ്‌സ്, ജപ്പാൻ, സ്വീഡൻ, ഗ്രൂപ്പ് ജിയിൽ നിന്ന് ബെൽജിയം, ഈജിപ്ത്, ഗ്രൂപ്പ് എച്ചിൽ നിന്ന് സ്‌പെയിൻ, കേപ് വെർദെ, ഗ്രൂപ്പ് ഐയിൽ നിന്ന് ഫ്രാൻസ്, നോർവേ, സെനഗൽ, ഗ്രൂപ്പ് ജെയിൽ നിന്ന് അർജന്റീന, ഓസ്ട്രിയ, അൾജീരിയ, ഗ്രൂപ്പ് കെയിൽ നിന്ന് കൊളംബിയ, പോർച്ചുഗൽ, കോംഗോ, ഗ്രൂപ്പ് എല്ലിൽ നിന്ന് ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന ടീമുകളാണ് നോക്കൗട്ടിലേക്ക് എത്തിയത്.

 

ജൂൺ 30-ന് നടക്കുന്ന നെതർലൻഡ്‌സ് – മൊറോക്കോ മത്സരവും ആകാംക്ഷ നിറയ്ക്കുന്നതാണ്. അർജന്റീനയ്ക്ക് കന്നിക്കാരായ കേപ് വെർദെയാണ് എതിരാളികൾ. കേപ് വെർദെയുടെ സമ്മർദം മെസ്സിപ്പട തകർത്ത് അടുത്ത റൗണ്ടിലേക്ക് കടക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. ജർമനിക്ക് എതിരാളികൾ പരാഗ്വെ ആണ്. ഇക്വഡോറിനോട് തോറ്റാണ് ജർമനി നോക്കൗ‍ട്ടിനെത്തുന്നത്. നോക്കൗട്ടിൽ ഏറ്റവും കൂടുതൽ പേർ ഉറ്റുനോക്കുന്ന പോരാട്ടമാണ് പോർച്ചുഗൽ-ക്രൊയേഷ്യ മത്സരം. ഇംഗ്ലണ്ടും ഘാനയും അടങ്ങുന്ന മരണ ഗ്രൂപ്പിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയാണ് ക്രൊയേഷ്യ എത്തുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കൊളംബിയയോട് സമനില വഴങ്ങിയാണ് പോർച്ചുഗൽ എത്തുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *