നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശത്തെ തുടര്‍ന്ന് എട്ടാം ക്ലാസിലെ പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി. പുസ്തകങ്ങളുടെ മുഴുവന്‍ കോപ്പികളും പിടിച്ചെടുക്കാനും പരമോന്നത കോടതി നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ പതിപ്പിനും നിരോധനം ഏര്‍പ്പെടുത്തി. നിര്‍ദേശം എത്രയും വേഗം നടപ്പിലാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരമോന്നതകോടതി മുന്നറിയിപ്പ് നല്‍കി. എന്‍സിആര്‍ടി ഡയറക്ടര്‍, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി, എന്നിവർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് നല്‍കി.
നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശത്തെ തുടര്‍ന്ന് എട്ടാം ക്ലാസിലെ പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി.



