പഠനം ഇടവിട്ടുപോയവർക്ക് വീണ്ടും വിദ്യാഭ്യാസ രംഗത്തേക്ക്;പത്താംതരം തുല്യത പാസ്സായവർ അനുഭവങ്ങൾ പങ്കുവച്ചു

കൽപറ്റ: പത്താംതരം തുല്യത നേടിയ കൽപറ്റ നഗരസഭചെയർപേഴ്സൺ പി വിശ്വനാഥനും വൈസ് ചെയർ പേഴ്സൺ എസ് സൗമ്യയും പ്ലസ് വൺ പഠനത്തിന് ഒരുങ്ങുന്നു. കൽപറ്റ എസ്.കെ.എം.ജെ. സ്‌കൂളിൽ നിന്നായി 56 പേരാണ് ഇവർക്കൊപ്പം പരീക്ഷയെഴുതിയത്. പഠിതാക്കൾ സ്‌കൂളിൽ ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കുവച്ചു. പഠനം ഇടവിട്ടുപോയവർക്ക് വീണ്ടും വിദ്യാഭ്യാസ രംഗത്തേക്ക് മടങ്ങിയെത്താൻ തുല്യത സംവിധാനം സഹായകരമാകുന്നതിൻ്റെ ഉദാഹരണമാണ് ഈ വിജയമെന്ന് സാക്ഷരത മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് കുമാർ പറഞ്ഞു.

 

ജില്ലയിൽ സുൽത്താൻ ബത്തേരി, പനമരം, മാനന്തവാടി, കൽപറ്റ കേന്ദ്രങ്ങളിലായി ആകെ 211 പേരാണ് പത്താം തരം തുല്യത പരീക്ഷയെഴുതിയത്. ഇതിൽ 201 പേർ വിജയിച്ചു. വിജയിച്ചവർ പ്ലസ് വൺ കോഴ്‌സുകളിലേക്ക് പ്രവേശനം നേടും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *