തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽച്ചൂട് അതികഠിനമാകുന്നു . കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം വരും ദി വസങ്ങളിൽ ഭൂരിഭാഗം ജില്ലകളിലും ഉയർന്ന താപനില തുടരും. ചിലയിടങ്ങളിൽ ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യമാണ്. 19 വരെ ജാഗ്രത തുടരണമെന്ന് നിർദ്ദേശമുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്: 40 ഡിഗ്രി സെൽഷ്യസ്. കൊല്ലം ജില്ലയിൽ 39, പത്തനംതിട്ട ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ താപനില മുന്നറിയിപ്പുകളില്ല. ഇവിടെ 34 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.
പകൽ 11 മുതൽ 4 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ശാരീരിക അസ്വാസ്ഥ്യങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുള്ള ജാഗ്രത പാലിക്കണം സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


