സംസ്ഥാനം കനത്ത ചൂടിലേക്ക്. ചൊവ്വാഴ്ചവരെ ഉയർന്ന താപനില സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാ ണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതത്തിന് ഇടയാക്കാമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പകൽ 11 മുതൽ മൂന്നുവരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. അസ്വസ്ഥത അനുഭവപ്പെട്ടാലുടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.
