നിരവധി മേഖലകളിൽ സഹകരണം ശക്തമാക്കി ഇന്ത്യയും ഇസ്രായേലും. ഇന്ത്യ-ഇസ്രായേൽ ബന്ധത്തിന് ശക്തമായ അടിത്തറയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

നിരവധി മേഖലകളിൽ സഹകരണം ശക്തമാക്കി ഇന്ത്യയും ഇസ്രായേലും. ഭൗമ-ഭൗതിക പര്യവേക്ഷണം, മത്സ്യബന്ധനം, മത്സ്യക്കൃഷി, യുപിഐ, കൃത്രിമബുദ്ധിയുടെ ഉപയോഗത്തിലൂടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ,സാംസ്കാരിക വിനിമയം എന്നിവയുൾപ്പെടെ വർധിപ്പിക്കുന്നത് സംബന്ധിച്ച ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള പ്രതിനിധിതല ചർച്ചകൾക്ക് ശേഷമാണ് ധാരണാപത്രങ്ങൾ ഒപ്പിട്ടത്. പരസ്പര വിശ്വാസം, ജനാധിപത്യ മൂല്യവിനിമയം എന്നിവയുടെ ശക്തമായ അടിത്തറയിലാണ് ഇന്ത്യ-ഇസ്രായേൽ ബന്ധം സ്ഥാപിതമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *