സംസ്ഥാനത്ത് സ്വർണ്ണവില വർധിച്ചു: പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപ കൂടി

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചതോടെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപ വർധിച്ച് 14,110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

 

യുഎസ്-ഇറാൻ സംഘർഷങ്ങളിൽ അയവ് വരുത്താൻ പുതിയ സമാധാന ചർച്ചകൾക്ക് നീക്കം നടക്കുന്നു എന്ന റിപ്പോർട്ടുകളാണ് സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിച്ചത്. സമാധാന ചർച്ചകളുടെ വാർത്തകൾ പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടായി. ഇതിന് പിന്നാലെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ ആകൃഷ്ടരായതാണ് വില ഉയരാൻ കാരണമായത്.

 

കഴിഞ്ഞ ദിവസം നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെ സ്വർണ്ണവില കുറഞ്ഞിരുന്നു. എന്നാൽ ചർച്ചകൾ വീണ്ടും പുനരാരംഭിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ സ്വർണ്ണവില ഇന്ന് തിരിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *