പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ജി എം വയനാട്, ആമിസ് വില്ല, വിമല മേരി ആയുർവേദ ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് മാലിന്യ സംസ്കരണത്തിന് നടപടി സ്വീകരിച്ചത്. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിൽ നടത്തിയ മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുന്നില്ല. മാലിന്യസംസ്‌കരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി.
അശാസ്ത്രീയ മാലിന്യസംസ്കരണം: പുൽപ്പള്ളിയിലെ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി


