മാൻ റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

മാനന്തവാടി: തിരുനെല്ലി അപ്പപ്പാറ കാരമാടിൽ വെച്ച് ബൈക്കിന് കുറുകെ മാൻ ചാടിയുണ്ടായ അപകടത്തിൽ യാത്രക്കാരന് പരിക്കേറ്റു. അപ്പപ്പാറ മേലയിൽ വീട്ടിൽ ഷാഫി എം.ബി. (32) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കരാർ ജീവനക്കാരനായ ഷാഫി പനമരത്തേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

മാൻ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.തുടർന്ന് വനംവകുപ്പിന്റെ വാഹനത്തിൽ ഷാഫിയെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കാര്യമായ പരിക്കുകളില്ലെങ്കിലും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സിടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഷാഫി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!