കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ. സാവിത്രി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റ് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു (Project Title – “Hermeneutic Exploration of Sphoṭavāda in Indian Theories of Meaning: A Critical Study Based on Vākyapadīya of Bhartṛhari”). ഒരൊഴിവാണുള്ളത്. യോഗ്യത : എം.എ., ഫിലോസഫിയിലുള്ള നെറ്റ്. ഉയർന്ന പ്രായപരിധി 30. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, ഇ-മെയിൽ ഐ.ഡി., മതിയായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർക്ക് മെയ് എട്ടിനോ അതിനുമുമ്പോ ഇമെയിൽ വഴി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഡോ. എ. സാവിത്രി, അസിസ്റ്റന്റ് പ്രൊഫസർ, ഫിലോസഫി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673635
ഇ-മെയിൽ ഐ.ഡി. : savithri@uoc.ac.in,
ഫോൺ : 9846221301
വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.


