ആവശ്യത്തിന് ഉറക്കം കിട്ടിയാലും ക്ഷീണം മാറുന്നില്ല, ഇരുമ്പിന്റെ അഭാവം, ശരീരം നല്‍കുന്ന സൂചന കണ്ടില്ലെന്ന് നടിക്കരുത്

നമ്മുടെ ശരീരത്തിന്ആവശ്യത്തിന് ഉറക്കം കിട്ടിയാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നാറുണ്ടോ? ഇത് ഒരുപക്ഷെ ശരീരത്തില്‍ ഇരുമ്പിന്റെ അഭാവം ഉള്ളതു കൊണ്ടാകാം. നമ്മുടെ ശരീരത്തിന്റെ ഊർജ്ജനില ക്രമീകരിക്കുന്നതില്‍ ഇരുമ്പിന് വലിയ പങ്കുണ്ട്. ചുവന്ന രക്താണുക്കളില്‍ കാണുന്ന ഇരുമ്പ് അടങ്ങിയ ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നത്.

 

ഇരുമ്പിന്റെ അഭാവം, ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെയും ബാധിക്കും. ഇത് ക്ഷീണം, ബലഹീനത, തലകറക്കം എന്നിവയ്ക്ക് കാരണമാകും. ആർത്തവം, ഗർഭിണികള്‍, സസ്യാഹാരികള്‍, ചില രോഗാവസ്ഥകള്‍ ഉള്ളവർ എന്നിവർക്ക് ഇരുമ്പിന്റെ അഭാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചികിത്സ വൈകിയാല്‍ വിളർച്ചയിലേക്ക് നയിക്കാം. വിളറിയ ചർമം, തണുത്ത കൈകാലുകള്‍, ഐസ് കഴിക്കണമെന്ന അസാധാരണ ആസക്തി എന്നിവയാണ് ഇരുമ്പിൻ്റെ കുറവു മൂലം ഉണ്ടാകുന്ന വിളർച്ചയുടെ ലക്ഷണങ്ങള്‍.

 

ഇരുമ്പിൻ്റെ അഭാവം ഒഴിവാക്കാൻ ഏറ്റവും പ്രധാനം ജീവിതശൈലി ആരോഗ്യകരമാക്കുക എന്നതാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെൻ്റുകളോ കഴിക്കാം. കൂടാതെ അതില്‍ വിറ്റാമിൻ സി ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. വിറ്റാമിൻ സി ഇരുമ്പ് കൂടുതല്‍ ആഗിരണം ചെയ്യാൻ നിങ്ങളെ സഹായിക്കും.ഇരുമ്പ് അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തണം

 

ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍, പയറുവര്‍ഗം, ഈന്തപ്പഴം, മാതളനാരങ്ങ തുടങ്ങിയവ ധാരാളം കഴിക്കണം. ഇത് ശരീരത്തിന്റെ ഇരുമ്പിന്റെ അളവു കൂട്ടാന്‍ സഹായിക്കും. നിങ്ങളുടെ പ്രായം, ലിംഗം എന്നിവയെ ആശ്രയിച്ചാണ് ശരീരത്തില്‍ ഇരുമ്പിന്റെ അളവു തീരുമാനിക്കുന്നത്. മുതിര്‍ന്ന പുരുഷന്മാരില്‍ ഇരുമ്പിന്റെ അംശം 8 മില്ലിഗ്രാം മതിയെങ്കില്‍ സ്ത്രീകളില്‍ അത് 18 മില്ലിഗ്രാം ആവശ്യമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *