കേരളത്തില്‍ ഇഞ്ചോടിഞ്ച് : തൂക്കുസഭയ്ക്കും സാദ്ധ്യതയെന്ന് ടുഡേയ്സ് ചാണക്യ, എൻഡിഎ 11 സീറ്റുകള്‍ വരെ നേടാമെന്നും പ്രവചനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം എക്സിറ്റ് പോളുകളും യു.ഡി.എഫിന് ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ ഞെട്ടിക്കുന്ന സർവേ ഫലവുമായി ടുഡേയ്‌സ് ചാണക്യ, യു.‌ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡേയ്‌സ് ചാണക്യ എക്സിറ്റ് പോള്‍ പറയുന്നത്.കേരളത്തില്‍ തൂക്കുസഭയ്ക്ക് സാദ്ധ്യതയുണ്ടെന്നും എൻ.ഡി.എ നിർണായക ശക്തിയാകുമെന്നുമാണ് പ്രവചനം .

 

പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം യു.ഡി.എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എല്‍.ഡി.എഫിന്റെ സാദ്ധ്യതയും തള്ളിക്കളയുന്നില്ല. യു.ഡി.എഫ് 60 മുതല്‍ 78 സീറ്റുകള്‍ വരെ നേടിയേക്കാം. എല്‍.ഡി.എഫ് 55 മുതല്‍ 73 വരെ സീറ്റുകള്‍ നേടാം. എൻ.ഡി.എ 3 മുതല്‍ 11 സീറ്റുകള്‍ വരെ നേടാമെന്നുമാണ് ചാണക്യ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ തൂക്കുസഭയ്ക്കും സാദ്ധ്യതയുണ്ടെന്ന് ചാണക്യ വിലയിരുത്തുന്നു.

 

സമുദായടിസ്ഥാനത്തിലുള്ള കണക്കുകളും ചാണക്യ പുറത്തുവിട്ടു. നായർ വോട്ടുകള്‍ 39 ശതമാനം ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 32 ശതമാനവും എല്‍.ഡി.എഫിന് 28 ശതമാനവും വോട്ട് ലഭിക്കും. മുസ്ലിം വോട്ടുകളില്‍ യു.ഡി.എഫിനാണ് നേട്ടം. 62 ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കുമ്പോള്‍ എല്‍.ഡി.എഫിന് 33 ശതമാനവും ബി.ജെ.പിക്ക് 4 ശതമാനവുമാണ് ലഭിക്കുക, ഈഴവ വോട്ടുകളില്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. 47 ശതമാനം എല്‍.ഡി.എഫിനും 20 ശതമാനം യു.ഡി.എഫിനും ബി.ജെ.പി 32 ശതമാനം വോട്ടുകളും നേടും. ക്രിസ്ത്യൻ വിഭാഗത്തിന്റെ 53 ശതമാനം വോട്ടും ലഭിക്കുക യു.ഡി,എഫിനാണ്. എല്‍.ഡി.എഫിന് 34 ശതമാനം, ബി.ജെ.പിക്ക് 11 ശതമാനവുമാണ് ലഭിക്കുക. എസ്.സി വിഭാഗത്തില്‍ എല്‍.ഡി.എഫിന് 49 ശതമാനവും യു.ഡി.എഫിന് 31 ശതമാനവും ബി.ജെ.പിക്ക് 18 ശതമാനം വോട്ടും ലഭിക്കും മൊത്തം വോട്ട് വിഹിതത്തില്‍ യു.ഡി.എഫ് 40 ശതമാനം, എല്‍.ഡി.എഫ് 38 ശതമാനം, എൻ.ഡി.എ 20 ശതമാനവും നേടുമെന്നാണ്സൂചന.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *