സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

ആലപ്പുഴ: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. നേഴ്‌സ് ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

 

അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെ മകൾ ആര്യമോൾ (26) ആണ് മരിച്ചത്. ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിദേശ ജോലിക്കായി ബംഗളുരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുൻപാണ് ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ട് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. വീണ്ടും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ആണ് മരണം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *