ഫുജൈറ: യുഎഇയ ലക്ഷ്യമിട്ട് ഇറാൻ്റെ ഭാഗത്തുനിന്ന് വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ 15 മിസൈലുകളാണ് യു.എ.ഇക്ക് നേരെ തൊടുത്തുവിട്ടത്. ഇതിനുപുറമെ നാല് ഡ്രോണുകൾ ഉപയോഗിച്ചും ആക്രമണ ശ്രമമുണ്ടായി. ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രീസ് സോണിലാണ് ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് തീപിടുത്തമുണ്ടായത്. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. സാരമായി പരുക്കേറ്റ ഇവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുജൈറ മീഡിയ ഓഫീസ് ആണ് നാശനഷ്‌ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. തിങ്കളാഴ്ച മാത്രം തൊടുത്തുവിട്ട നാല് മിസൈലുകളിൽ മൂന്നെണ്ണം യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തു. ലക്ഷ്യസ്ഥാനത്തെത്തും മുമ്പെ തകർത്ത മിസൈലുകളുടെ അവശിഷ്‌ടങ്ങൾ കടലിൽ പതിച്ചതായും അധികൃതർ വ്യക്തമാക്കി.
യുഎഇയിൽ വീണ്ടും ഇറാൻ ആക്രമണം: മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്





