ഐപിഎൽ 2026 പഞ്ചാബിനെ തകർത്ത് ഹൈദരാബാദ് പട്ടികയിൽ തലപ്പത്ത്

ഹൈദരാബാദ്: പഞ്ചാബിനെ തകർത്ത് ഹൈദരാബാദ് ഐപിഎൽ 2026 പട്ടികയിൽ തലപ്പത്ത്. സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 236 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് കിങ്സിന് 20 ഓവറിൽ 202 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അർധ സെഞ്ച്വറിയുമായി ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ശിവാങ് കുമാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ആസ്ട്രേലിയൻ യുവ താരം കൂപ്പർ കൊണോലിയുടെ ആദ്യ ടി20 സെഞ്ച്വറി പാഴായി.

 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് സ്കോർ ചെയ്തത്. ഓപണിങ്ങിൽ ട്രാവിസ് ഹെഡും അഭിഷേക് ശർമയും നല്ല തുടക്കമാണ് സൺറൈസേഴ്സ‌സിന് നൽകിയത്. ഒന്നാം വിക്കറ്റിൽ 21 പന്തിൽ 54 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഹെൻറിച്ച് ക്ലാസൻ – ഇഷാൻ കിഷൻ സഖ്യം കുറിച്ച 88 റൺസിന്റെ കൂട്ടുകെട്ടാണ് സൺറൈസേഴ്സിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. 33 പന്തിൽ നിന്ന് 55 റൺസാണ് ഇഷാൻ കിഷൻ നേടിയത്. 15-ാം ഓവറിൽ ഇഷാൻ പുറത്തയതിന് ശേഷം നിതീഷ് കുമാർ റേഡിയയുടെ കൂടെ 63 റൺസും ക്ലാസൻ കൂട്ടിച്ചേർത്തു. 43 പന്തിൽ മൂന്ന് ഫോറും ആറ് സിക്സു‌ം പറത്തി 69 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറർ. നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്ത് 8.00 എക്കണോമിയിൽ ബൗൾ ചെയ്‌ത്‌ ഒരു വിക്കറ്റ് നേടിയ യുസ‌്വിന്ദർ ചഹലാണ് പഞ്ചാബിൻ്റെ ബൗളിങ് നിരയിൽ ഭേദപ്പെട്ട പ്രകടനമാ നടത്തിയത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 202 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ആദ്യ രണ്ട് ഓവറുകളിൽ ഓപ്പണർമാരായ പ്രിയാൻഷ് ആര്യയെയും പ്രഭ്സിമ്രാൻ സിങ്ങിനെയും പഞ്ചാബിന് നഷ്ട്‌ടമായി. പവർ പ്ലെയിൽ തന്നെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും തിരിഞ്ഞു നടന്നു. പാറ്റ് കമ്മിൻസ്, നിതീഷ് കുമാർ റെഡ്‌ഡി, ഇഷാൻ മലിംഗ എന്നിവരാണ് വിക്കറ്റുകൾ നേടിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഇറങ്ങിയ കോപ്പർ കൊണോലി സഹ താരങ്ങൾക്കൊപ്പം ചേർന്ന് പൊരുതിയെങ്കിലും സൺറൈസേഴ്‌സ് ഉയർത്തിയ കൂറ്റൻ സ്കോറിലേക്കെത്തനായില്ല. 58 പന്തിൽ പുറത്താകാതെ 105 റൺസുമായി തകർപ്പൻ പ്രകടനമാണ് താരം കാഴ്‌ചവെച്ചത്. ആസ്ട്രേലിയൻ താരത്തിൻ്റെ ആദ്യ ടി20 സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *