ബത്തേരി: സുൽത്താൻ ബത്തേരി ഇഖ്‌റ ഹോസ്പിറ്റലിൽ സങ്കീർണ്ണമായ ഗൈനക്കോളജി ശസ്ത്രക്രിയ വിജയകരമായി നടത്തി. 50 വയസ്സുള്ള സ്ത്രീയുടെ വലത്അണ്ഡാശയത്തിൽ ഉണ്ടായിരുന്ന 30 × 30 സെ.മീ വലിപ്പമുള്ള സങ്കീർണ്ണമായ ട്യൂമറാണ് നീക്കം ചെയ്തത്.
ഡോ. ദീപക് ബോസിന്റെ നേതൃത്വത്തിലുള്ള മൾട്ടിഡിസിപ്പ്ലിനറി സർജിക്കൽ സംഘവും ഓപറേഷൻ തിയറ്റർ, അനസ്‌തേഷ്യ, നഴ്‌സിംഗ് വിഭാഗങ്ങളിലെ വിദഗ്ധ സംഘവും ചേർന്നാണ് അതീവ കൃത്യതയോടെ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്, ചോർച്ചയില്ലാതെ ട്യൂമർ പൂർണമായും നീക്കം ചെയ്യുകയും ഗർഭപാത്രവും മറുവശത്തെ അണ്ഡാശയവും ശസ്ത്രക്രിയയിലൂടെ മാറ്റുകയും ചെയ്തു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ മെഡിക്കൽ സംഘത്തെയും ആശുപത്രി മാനേജ്മെന്റ് അഭിനന്ദിച്ചു.

