സാംസങ് ഫോണുകൾ വൻ വിലക്കുറവിൽ; ഇങ്ങനെ വാങ്ങിക്കാം

സാംസങ് ഇന്ത്യയില്‍ റീഫര്‍ബിഷ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകളുടെ പ്രത്യേക വില്‍പന ആരംഭിച്ചു. കുറഞ്ഞ വിലയില്‍, വാറണ്ടി സഹിതമാണ് സാംസങ് ഈ ഗാലക്‌സി സ്‌മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ്25 അള്‍ട്ര സഹിതമുള്ള മോഡലുകള്‍ ഇപ്പോള്‍ മിതമായ വിലയില്‍ ആളുകള്‍ക്ക് വാങ്ങാം. അനേകം മിഡ്-റേഞ്ച് ഫോണുകളും ഈ നിരയില്‍ ലഭ്യമാണ്.

 

സാംസങ് റീ-ന്യൂവ്‌ഡ് പ്രോഗ്രാം വഴിയാണ് റീഫര്‍ബിഷ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. കമ്പനി ആഭ്യന്തരമായി നടത്തുന്ന വിശദമായ റീഫര്‍ബിഷ്‌ഡ് പ്രക്രിയ പൂര്‍ത്തിയാക്കിയ ഈ ഫോണുകളുടെ പെര്‍ഫോമന്‍സിലും നിലവാരത്തിലും യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന് കമ്പനി പറയുന്നു. സോഫ്റ്റ്‌വെയര്‍ വെരിഫിക്കേഷന്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ഹാന്‍ഡ്‌സെറ്റുകളാണിത്. യഥാര്‍ഥ സാംസങ് ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഈ ഫോണുകള്‍ റിപ്പയര്‍ ചെയ്‌തിരിക്കുന്നതെന്നും പുത്തന്‍ റീടെയ്‌ല്‍ ബോക്‌സിലാണ് ഫോണുകള്‍ ലഭ്യമാവുകയെന്നും കമ്പനി അറിയിച്ചു. ഈ ഫോണുകളില്‍ മുമ്പുണ്ടായിരുന്ന ഡാറ്റകളെല്ലാം മായ്‌ച്ച് പൂര്‍ണമായും റീസെറ്റ് ചെയ്‌ത നിലയിലാവും ഫോണ്‍ ലഭ്യമാവുക. ഈ ഹാന്‍ഡ്‌സെറ്റുകളില്‍ ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ ഉണ്ടാകുമെന്നും സാംസങ് ഉറപ്പ് നല്‍കുന്നു. പുതിയ ഗാലക്‌സി ഫോണുകള്‍ വാങ്ങുമ്പോഴുള്ളതുപോലെ ഒരു വര്‍ഷത്തെ മാനുഫാച്ചര്‍ വാറണ്ടി ഈ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കുണ്ടാകും.

 

വില്‍പനയ്‌ക്ക് മുമ്പ്, ഈ ഫോണുകളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയതായും കമ്പനി പറയുന്നു. ചാര്‍ജിംഗ് കേബിള്‍, യൂസര്‍ മാനുവല്‍, ഇജക്റ്റര്‍ പിന്‍ എന്നിവയുടെ റീഫര്‍ബിഷ്‌ഡ് ഗാലക്‌സി ഫോണുകളുടെ ബോക്‌സിലുണ്ടാകും. സാംസങ് വെബ്‌സൈറ്റും സാംസങ് ഷോപ്പ് ആപ്പും വഴി ഈ ഫോണുകള്‍ ഇപ്പോള്‍ വാങ്ങാം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *