മാക്കൂട്ടം ചുരം പാതയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: തലശ്ശേരി സ്വദേശി മരിച്ചു

മംഗളൂരു: കുടക് വിരാജ്പേട്ട് റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മലാളി മരിച്ചു.കണ്ണൂർ തലശ്ശേരി സ്വദേശി ബാലകൃഷ്ണൻ (60) ആണ് മരിച്ചത്.തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം അറിയിച്ചത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. മാക്കൂട്ടം ചുരം പാതയിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് വാഹനവും മൃതദേഹവും കണ്ടെത്തിയത്.

 

വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുമ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാടി ചെക്ക് പോസ്റ്റിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഒരു മലയിടുക്കിൽ ജീപ്പിനുള്ളിൽനിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.സംഭവത്തിൽ വിരാജ്പേട്ട റൂറൽ പൊലീസ് കേസെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *