ന്യൂ ഡൽഹി:നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവിൽ നിന്നും നാസിക്കിൽ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത്.
ജയ്പൂരില്‍ നിന്ന് മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍, ദിനേഷ് ബിവാള്‍ എന്നിവരും ഗുഡ്ഗാവിഷ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കിൽ നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതിൽ ദിനേശ് ബിവാൾ യുവമോർച്ച പ്രവർത്തകനാണ്. മാംഗിലാൽ ബിവാൾ ഇയാളുടെ സഹോദരനാണ്. ബിവാൾ സഹോദരങ്ങൾ ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാസിക്കില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് നിലവിലെ പ്രാഥമിക നിഗമനം.

