തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു; 25 വിദേശികള്‍ പോലീസ് പിടിയില്‍, കുടുക്കിയത് വിരലിലെ മഷി

ചെന്നൈ:തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയെന്ന സംശയത്തില്‍ 25 വിദേശ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ വോട്ട് ചെയ്ത ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ, മധുര വിമാനത്താവളങ്ങളില്‍ വെച്ചാണ് ഇവർ പിടിയിലായത്. ഇമിഗ്രേഷൻ വിഭാഗം പാസ്‌പോർട്ട് പരിശോധിക്കുന്നതിനിടെ ഇവരുടെ വിരലിലെ മായാത്ത മഷി ശ്രദ്ധയില്‍പ്പെട്ടതാണ് നിർണ്ണായകമായത്.

 

ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച്‌ വിദേശ പൗരത്വം സ്വീകരിച്ച തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളാണ് പിടിയിലായവരില്‍ അധികവും. ഇവരില്‍ ചിലർ ശ്രീലങ്കൻ പൗരന്മാരാണെന്നും സൂചനയുണ്ട്. വിദേശ പാസ്‌പോർട്ട് കൈവശമുള്ള ഇവർ ഏപ്രില്‍ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പിടിയിലായ 15 പേർ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും രണ്ട് പേർ മധുര വിമാനത്താവളത്തില്‍ നിന്നുമാണ് പിടിയിലായത്. ഇവരെ തമിഴ്‌നാട്, പുതുച്ചേരി ക്രൈംബ്രാഞ്ച് വിഭാഗങ്ങള്‍ക്ക് കൈമാറി. ജനപ്രാതിനിധ്യ നിയമപ്രകാരവും മറ്റ് ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയില്‍ കർശനമായ പുനഃപരിശോധനകള്‍ നടത്തിയിട്ടും വിദേശ പൗരന്മാർക്ക് വോട്ട് ചെയ്യാൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇവരുടെ പക്കല്‍ എങ്ങനെ ഇന്ത്യൻ തിരിച്ചറിയല്‍ രേഖകള്‍ എത്തിയെന്നതിനെക്കുറിച്ച്‌ കേന്ദ്ര ക്രൈംബ്രാഞ്ചും ഇമിഗ്രേഷൻ വിഭാഗവും സംയുക്തമായി അന്വേഷണം ആരംഭിച്ചു. പിടിയിലായവർ ഇപ്പോള്‍ ജാമ്യത്തിലാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *