മന്ത്രി കസേരയില്‍ ആരൊക്കെ?; യുഡിഎഫ് ചര്‍ച്ച ഇന്ന്

തിരുവനന്തപുരം:  കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം. മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച തന്നെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന വിധത്തിലാണ് യു.ഡി.എ ഫില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ യോഗം ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്നു.

 

മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിങ്കളാഴ്ച തന്നെ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഫുള്‍ ക്യാബിനെറ്റിനെ ഇന്ന് തീരുമാനിക്കും. എല്ലാ ഘടകകക്ഷി നേതാക്കളുമായും ഇന്ന് ചര്‍ച്ച നടത്തുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. ഓരോ ഘടകകക്ഷികള്‍ക്കും നല്‍കുന്ന മന്ത്രി സ്ഥാനങ്ങളുടെ എണ്ണം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഇന്നുതന്നെ ധാരണയിലെത്തും. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ മന്ത്രിമാരെ സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് യു.ഡി.എഫ് നേതൃയോഗത്തില്‍ അറിയിക്കുകയും തുടര്‍ന്ന് മുന്നണിയുടെ അംഗീകാരത്തോടെ സതൃപ്രതിജ്ഞാ നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *