മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മൈലമ്പാടി അത്തിനിലം സ്വദേശി വാഴക്കാലായിൽ ജിത്തു ജോസ് ആണ് മരിച്ചത്.ജിത്തുവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ കാർ വന്നിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജിത്തുവിനെ ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജിത്തുവിനൊപ്പമുണ്ടായിരുന്ന സഹോദരിക്കും അവരുടെ മകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീനങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്

