സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി’; കര്‍ശന നിര്‍ദേശവുമായി ലോക്ഭവന്‍

തിരുവനന്തപുരം:വി ഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചടങ്ങിന് കര്‍ശന നിര്‍ദേശവുമായി ലോക്ഭവന്‍. സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാന്‍ പാടുളളു എന്നാണ് നിര്‍ദേശം. മറ്റുളളവര്‍ വേദിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഈ നിര്‍ദേശപ്രകാരമുളള ക്രമീകരണം സ്റ്റേജില്‍ ഉണ്ടാകണമെന്നുമാണ് ലോക്ഭവന്‍ അറിയിച്ചത്.

 

ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയിൽ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവുകയുളളു. മറ്റുളള എല്ലാവരും സദസില്‍ ഇരിക്കേണ്ടിവരും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഇരിക്കാന്‍ പ്രത്യേകം പവലിയന്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ വശങ്ങളിലുളള ഗ്യാലറികളിലും ആളുകള്‍ക്ക് ചടങ്ങ് കാണാനായി പ്രത്യേകം പന്തലുകള്‍ കെട്ടിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *