വിഷൻ 2031: യുഡിഎഫ് തെരെഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ 100 ദിന കര്‍മപരിപാടി ജൂണ്‍ ഒന്നുമുതല്‍.യുഡിഎഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനായി ‘വിഷൻ 2031’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ക്കു തുടക്കമിടുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ.
തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാൻ ഇവ തരംതിരിച്ചു വിവിധ വകുപ്പുകളെ ഏല്‍പിച്ചു. ഇവ നടപ്പാക്കുന്നതിനുളള നിർദേശങ്ങള്‍ സമർപ്പിക്കാൻ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടതായും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടമായി ജൂണ് ഒന്നിന് 100 ദിവസത്തെ കർമപരിപാടി ആരംഭിക്കും. വേഗത്തില്‍ തീർപ്പാക്കാൻ കഴിയുന്ന വിഷയങ്ങള്‍ 100 ദിവസംകൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചികിത്സാ അനാസ്ഥയെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അനാസ്ഥയെത്തുടർന്ന് മരിച്ച കൊല്ലം ചവറ പന്മന സ്വദേശി വേണുവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനമായി നല്‍കാൻ മന്ത്രിസഭ തീരുമാനിച്ചു. അനാസ്ഥ സംഭവിച്ചതായി റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലാണ് നടപടി

